
തിരുവനന്തപുരം: തിരുവനന്തപുരം: ബാലരാമപുരത്തിന് സമീപം ബസ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷീര കർഷകൻ മരണത്തിന് കീഴടങ്ങി. ബാലരാമപുരം പരുത്തിച്ചൽകോണം സ്വദേശി സന്തോഷാണ് (52) മരിച്ചത്.വഴിമുക്ക് കല്ലമ്പലത്ത് വെച്ച് ഇന്നലെ രാവിലെയായിരുന്നു അപകടം.
സന്തോഷ് സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു.അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.പോലീസ് കേസെടുത്തു, പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി