Banner Ads

നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും; വീടുകളിൽ കസ്റ്റംസ് റെയ്ഡ്

തിരുവനന്തപുരം : മലയാള സിനിമാ താരങ്ങളായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ് നടത്തി. കൊച്ചിയിലെ തേവരയിലുള്ള പൃഥ്വിരാജിന്റെയും പനമ്പിള്ളി നഗറിലുള്ള ദുൽഖർ സൽമാന്റെയും വീടുകളിലാണ് കസ്റ്റംസ് സംഘം പരിശോധന നടത്തിയത്. ‘ഓപ്പറേഷൻ നംഖോർ’ന്റെ ഭാഗമായി രാജ്യവ്യാപകമായി നടക്കുന്ന പരിശോധനകളുടെ ഭാഗമായാണ് ഈ പരിശോധന.

ഭൂട്ടാൻ വഴി ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഇന്ത്യയിൽ എത്തിക്കുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ് കസ്റ്റംസ് റെയ്ഡ് നടത്തുന്നത്. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ 30 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ കസ്റ്റംസ് സംഘം എത്തിയെങ്കിലും അവിടെ വാഹനങ്ങൾ ഇല്ലാത്തതിനാൽ പരിശോധന നടത്താതെ മടങ്ങി.