Banner Ads

എസ്എസ്എല്‍സി പ്ലസ്ടൂ പരീക്ഷകളിൽ “നക്ഷത്രത്തിളക്കം” കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ; സിപി ട്രസ്റ്റിന്റെ ആദരo

തൃശ്ശൂർ :2024 2025 അധ്യയനവര്‍ഷത്തില്‍ എസ്എസ്എല്‍സി പ്ലസ്ടൂ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സിപി ട്രസ്റ്റിന്റെ ആദരിക്കുന്നു.എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും സിപി ട്രസ്റ്റ് ആദരിക്കുന്നത്.

“നക്ഷത്രത്തിളക്കം” എന്ന ഈ പരിപാടി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും. കൂടാതെ വിവിധ മേഖലകളിൽ തങ്ങളുടെ മികവ് തെളിയിച്ചവരെ ആദരിക്കാൻ സി പി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായാണ് ഈ വര്‍ഷം എഡ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് 2025 എന്ന പരിപാടി സംഘടിപ്പിക്കുന്നത്. മുഖ്യാതിഥിയായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പങ്കെടുക്കും. പരിപാടിയില്‍ ചലച്ചിത്ര താരം കുഞ്ചാക്കോ ബോബന്‍ 3000 ത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കും.

ജൂണ്‍ എട്ടാം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് മതിലകം പുന്നക്ക ബസാര്‍ ആര്‍.എ.കെ പ്ലാസയില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് നല്‍കുന്നതിനും അവരോട് സംവദിക്കുന്നതിനും ആയി കുഞ്ചാക്കോ ബോബനെക്കൂടാതെ പ്രശസ്ത സിനിമ താരങ്ങളായ റഹ്മാന്‍, കാവ്യാമാധവന്‍,രമേശ് പിഷാരടി എന്നിവരും എത്തിച്ചേരും.ചടങ്ങില്‍ വിദ്യാര്‍ഥികളോടൊപ്പം രക്ഷിതാക്കളെയും ആദരിക്കും. 100% വിജയം നേടിയ സ്‌കൂളുകള്‍ക്ക് പ്രത്യേക അവാര്‍ഡ് നല്‍കും.