Banner Ads

ഭാരതപ്പുഴയിൽ പശുവിന്റെ ജഡം കണ്ടെത്തി; പട്ടാമ്പിയിൽ പരിഭ്രാന്തി

പാലക്കാട്: ഭാരതപ്പുഴയുടെ പട്ടാമ്പി നമ്പ്രം റോഡിനരികിലാണ് പശുവിന്റെ അഴുകി ജഡം കണ്ടെത്തിയത്. പ്രദേശത്ത് ദുർഗന്ധം വമ്പിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ജഡം പുഴയുടെ അരികിൽ കണ്ടത്.

ജനത്തിന് ദിവസങ്ങളോളം പഴക്കമുള്ളതായാണ് നിഗമനം. പട്ടാമ്പിയിലെ വിവിധ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ളം വിതരണം ചെയ്യുന്ന കിണറിന് മീറ്ററുകൾക്കപ്പുറത്താണ് പശുവിന്റെ അഴുകിയ ജഡം അടിഞ്ഞത്. ഇത് ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

രാവിലെ കണ്ടെത്തിയ ജഡം വൈകുന്നേരം ആയിട്ടും മാറ്റാൻ അധികൃതരുടെ ഭാഗത്തുനിന്നും നടപടിയും ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ പുഴയിൽ ജലനിരപ്പ് ഉയർന്നപ്പോൾ പശുവിന്റെ ജഡം ഒഴുകിവന്നതാകാം എന്നാണ് കരുതുന്നത്.

അതേസമയം ജലനിരപ്പ് കുറയുന്ന സമയങ്ങളിൽ പുഴയുടെ കരയിൽ കന്നുകാലികളെ മേയാൻ വിടുന്ന സാഹചര്യവും ഉണ്ട്.