
തിരുവനന്തപുരം : ബി. അശോക് ഐഎഎസ്സിനെ പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ വകുപ്പിലേക്ക് മാറ്റിയ സർക്കാർ ഉത്തരവ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തു. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൻ്റെതാണ് നടപടി. സ്ഥലംമാറ്റത്തിനെതിരെ ബി. അശോക് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു.
ഇന്നലെയാണ് അശോകിനെ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പി.ആൻഡ് ആർ.ഡിയിലേക്ക് മാറ്റിയത്. കേരഫെഡ് പദ്ധതിക്ക് ലോകബാങ്ക് നൽകിയ വായ്പ വകമാറ്റിയതുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തായതിനെ തുടർന്നായിരുന്നു ഈ നടപടി.