കല്‍പറ്റ: മേപ്പാടിയില്‍ ദുരന്തബാധിതര്‍ക്ക് ഉപയോഗയോഗ്യമല്ലാത്ത ചില ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യാനിടയായതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കലക്ടര്‍ ഡി ആര്‍ മേഘശ്രീ. അഡ്വ. ടി. സിദ്ദീഖ് എംഎല്‍എ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ആവശ്യമെങ്കില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സേവനം ഉപയോഗപ്പെടുത്തണം. കെ. ബാബു, അംഗങ്ങള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്. സന്നദ്ധ സംഘടനകള്‍ ഉള്‍പ്പെടെ നല്‍കുന്ന ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിനു മുന്‍പ് തദ്ദേശസ്ഥാപനങ്ങള്‍ ഗുണമേന്മ ഉറപ്പുവരുത്തണം. ലഭ്യമായ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള എല്ലാ വസ്തുക്കളും സമയബന്ധിതമായി വിതരണം ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.