Banner Ads

വെളിച്ചെണ്ണ ഇനി കുറഞ്ഞ വിലയിൽ: ജനങ്ങൾക്ക് ആശ്വാസമായി സർക്കാരിന്റെ നീക്കം

തിരുവനന്തപുരം:സംസ്ഥാനത്ത് വർധിച്ചുവരുന്ന വെളിച്ചെണ്ണ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നടത്തിയ ചർച്ചയിൽ വെളിച്ചെണ്ണ വ്യാപാരികൾ വില കുറയ്ക്കാൻ സമ്മതിച്ചതായി ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ അറിയിച്ചു. അധിക ലാഭത്തിൽ കുറവ് വരുത്തി വില കുറയ്ക്കാമെന്നു സമ്മതിച്ചു.

കേരളത്തിൽ വെളിച്ചെണ്ണ ഉൽപാദനം വർധിപ്പിക്കും. കേരഫെഡ് അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങളുമായും ചർച്ച നടത്തുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.മായം ചേർത്ത എണ്ണ വിപണിയിലെത്തുന്നതിൽ പരിശോധനകൾ ശക്തമാക്കുമെന്നും ഇവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ജി.ആർ അനിൽ കൂട്ടിച്ചേർത്തു.

കൊച്ചിയിൽ വ്യാപാരികളുമായി നടന്ന ‌യോഗത്തിൽ മന്ത്രിമാരായ ജി.ആർ അനിൽ പി.രാജീവ് എന്നിവർ പങ്കെടുത്തു.