
തിരൂർ : തിരൂരിൽ സ്വകാര്യ ബസുകൾക്കിടയിൽപ്പെട്ട് എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ കൈ വിരൽ അറ്റുപോയി. കഴിഞ്ഞ ദിവസം രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെ പറവണ്ണ മുറിവഴിക്കലിൽ വെച്ചാണ് അപകടമുണ്ടായത്. നിറമരുതൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ ഷഹനാസിനാണ് അപകടത്തിൽ വിരൽ നഷ്ടപ്പെട്ടത്.
ഷഹനാസ് യാത്ര ചെയ്തിരുന്ന ബസും എതിരെ വന്ന ബസും തമ്മിൽ ഉരസുകയായിരുന്നു. ഈ സമയം ബസിൻ്റെ സൈഡിലെ കമ്പിയിൽ പിടിച്ചുനിന്ന ഷഹനാസിൻ്റെ വിരൽ ബസുകൾക്കിടയിൽ കുടുങ്ങി. ഉടൻതന്നെ തിരൂർ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ വിവിധ ആശുപത്രികളിലും എത്തിച്ചെങ്കിലും അറ്റുപോയ വിരൽ തുന്നിച്ചേർക്കാൻ സാധിച്ചില്ല. മറ്റ് നാല് വിരലുകൾക്കും പരിക്കേറ്റിട്ടുണ്ട്.