Banner Ads

ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിൽ; കൊല്ലത്ത് ഒരു യുവാവ് കുടുങ്ങി

കൊല്ലം: വിൽപനയ്ക്കായി സ്കൂട്ടറിൽ കഞ്ചാവ് കടത്തിക്കൊണ്ടു വരുന്നവർക്കെതിരെയാണ് എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേസെടുത്തത്.കടയ്ക്കൽ സ്വദേശികളായ മുഹമ്മദ് റാസിക്, ആദർശ് എന്നിവരാണ് കഞ്ചാവ് കൊണ്ടു വന്നത്.ഒപ്പമുണ്ടായിരുന്ന മറ്റൊരാളെ പിടികൂടാനായിട്ടില്ല. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം തുടരുന്നു. കൊല്ലത്ത് കടയ്ക്കലിലായിരുന്നു സംഭവം. ഒന്നാം പ്രതി മുഹമ്മദ് റാസിക്കിനെ എക്സൈസുകാർ അറസ്റ്റ് ചെയ്ത് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. ഇയാളെ പിന്നീട് റിമാൻഡ് ചെയ്തു.

രണ്ടാം പ്രതി ആദർശിനായുള്ള അന്വേഷണം എക്സൈസ് ആരംഭിച്ചിട്ടുണ്ട്. ഇവർ കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.ചടയമംഗലം ​എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ.കെ രാജേഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഷാനവാസ്‌.എ.എൻ, പ്രിവന്റീവ് ഓഫീസർമാരായ ബിനേഷ്, സനിൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സബീർ, ഗിരീഷ് കുമാർ, മാസ്റ്റർ ചന്തു, നിഷാന്ത്, നന്ദു, ഗിരീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ലിജി, ഗീതു.ജി.കൃഷ്ണ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *