രാജസ്ഥാനിലെ നാഗോറിലാണ് സംഭവം നടന്നത് 70 വയസുള്ള വയോധികനും ഇയാളുടെ ഭാര്യയുമാണ് വീട്ടില വാട്ടർ ടാങ്കില്‍ ചാടി ജീവനൊടുക്കിയത്.മക്കളും മരുമക്കളും കൂടി നിരവധി തവണ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നും ഭക്ഷണം തരാതെ പട്ടിണിക്കിട്ടിട്ടുണ്ടെന്നും സംഭവം പൊലീസിനോട് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പാത്രമെടുത്ത് ഭിക്ഷയാചിക്കാൻ മക്കള്‍ മാതാവിനോട് പറഞ്ഞതായും ആത്മഹത്യ കുറിപ്പില്‍ പറയുന്നു.ഹസാരിറാം ബിഷ്ണോയ്(70), ഭാര്യ ചവാലി ദേവി(68) എന്നിവരാണ് ജീവനൊടുക്കിയത്. നാഗോറിലെ കർണി കോളനിയിലുള്ള വീട്ടിലെ വാട്ടർടാങ്കില്‍ നിന്ന് വ്യാഴാഴ്ചയാണ് ഇരുവരുടെയും മൃതദേഹം കണ്ടെടുത്തത്.ബന്ധുക്കളുടെ പ്രേരണയാല്‍ മക്കള്‍ തങ്ങളോട് സ്വത്തുക്കള്‍ ആവശ്യപ്പെട്ടെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
ജീവനൊടുക്കുന്നതിന് മുൻപായി മക്കള്‍ തങ്ങളോട് ചെയ്ത ക്രൂരതകളെക്കുറിച്ച് കുറിപ്പെഴുതി ഇവർ വീട്ടിലെ ചുവരില്‍ ഒട്ടിച്ചിരുന്നു. വയോധിക ദമ്ബതികളെ ചതിച്ച് മൂന്ന് സ്ഥലങ്ങളുടെ ഉടമസ്ഥാവകാശവും ഒരു കാറും മക്കള്‍ കൈവശപ്പെടുത്തിയെന്നും കുറിപ്പില്‍ പറയുന്നു.വീട്ടിലെ സിസടിവി ദൃശ്യങ്ങള്‍ അടക്കം കണ്ടെത്താനുള്ള ശ്രമമാണെന്നും എല്ലാ നിലയ്ക്കുമുള്ള അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു