Banner Ads

കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോയ; ചരക്കുകപ്പലിന് തീപിടിച്ചു

കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോയ ചരക്കുകപ്പലിന് തീപിടിച്ചു. കോഴിക്കോട് – കണ്ണൂർ തീരത്തുനിന്നും 44 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പലിനുള്ളിലെ കണ്ടെയ്നർ പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായത്. സിംഗപ്പൂരിൽ രജിസ്റ്റർ ചെയ്ത വാൻഹായ് 503 എന്ന് കപ്പലിലാണ് ഇന്നലെ രാവിലെ ഒമ്പതരയോടെ തീപിടിത്തമുണ്ടായത്.അപകടത്തെ തുടർന്ന് കടലിലേക്ക് ചാടിയ 22 ജീവനക്കാരിൽ 18 പേരെ രക്ഷാബോട്ടുകളിൽ നിന്ന് നാവികസേനാ കപ്പലായ ഐഎൻഎസ് സൂറത്തിലേക്ക് മാറ്റിയിട്ടുണ്ട്.

ഇവരെ മംഗളൂരുവിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കും. കാണാതായ നാലുപേർക്കായി തിരച്ചിൽ നടക്കുകയാണ്. രക്ഷപ്പെട്ടവരിൽ രണ്ടുപേർക്ക് സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. വൻ തീപിടിത്തമാണ് ഉണ്ടായതെന്ന് അപകടമേഖലയിൽ നിരീക്ഷണം നടത്തിയ സേനാവിമാനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കപ്പലിൽ ഒന്നിലധികം സ്ഫോടനങ്ങളുണ്ടായി തീ പടരുകയായിരുന്നു. തീയണയ്ക്കാനുള്ള ശ്രമങ്ങൾ രാത്രി വൈകിയും വിജയിച്ചിട്ടില്ല.

അപകടവിവരമറിഞ്ഞ് കോസ്റ്റ്ഗാർഡിന്റെ നാല് കപ്പലുകളും നാവികസേനയുടെ കപ്പലും ഡോണിയർ വിമാനങ്ങളുമാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്.അപകടത്തിൽപ്പെട്ട ജീവനക്കാരെ രക്ഷപ്പെടുത്തി ബേപ്പൂർ തുറമുഖത്ത് എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുമെന്നായിരുന്നു ആദ്യവിവരം. മംഗളൂരുവിൽ നിന്ന് രക്ഷാപ്രവർത്തനത്തിനെത്തിയ കപ്പലിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുണ്ട്. ഇവർ പ്രാഥമിക ചികിത്സ ലഭ്യമാക്കും. കപ്പൽ ജീവനക്കാരെ കേരളതീരത്ത് എത്തിച്ചാൽ വിദഗ്‌ധ ചികിത്സ നൽകാൻ എറണാകുളം, കോഴിക്കോട് കണ്ണൂർ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിരുന്നു.

ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളിലും അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നു. ബേപ്പൂരിനടുത്തുള്ള സ്വകാര്യ ആശുപത്രികൾ സജ്ജമാക്കാൻ നിർദേശം നൽകിയതായി പോർട്ട് ഓഫിസർ ക്യാപ്റ്റൻ ഹരി അച്യുതവാര്യർ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളുണ്ടായാൽ പൊലീസ്, ഫയർ ഫോഴ്സ്, തീരദേശസേന, ആരോഗ്യവകുപ്പ് എന്നിങ്ങനെ വിവിധ വകുപ്പുകൾക്ക് സുസ ജ്ജരാകാൻ നിർദേശം നൽകിയതായി കോ ഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് അറിയിച്ചിരുന്നു.

തീപിടിച്ചിട്ടുണ്ടെങ്കിലും നിലവിൽ കപ്പൽ മുങ്ങിയിട്ടില്ലെന്നാണ് വിവരം. എന്നാൽ തുടർ ന്നും സ്ഫോടന സാധ്യതയുള്ളതിനാലാണ് ജീ വനക്കാർ കടലിലേക്ക് ചാടിയത്. കപ്പലി നുള്ളിലുണ്ടായ ഒരു കണ്ടെയ്നറിലാണ് പൊ ട്ടിത്തെറിയുണ്ടായതെന്നാണ് വിവരം. മറ്റ് കപ്പലുകൾക്കും അപകട മുന്നറിയിപ്പ് നൽ കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്കും തുറ മുഖവകുപ്പ് സുരക്ഷാ മുന്നറിയിപ്പ് നൽകിയി ട്ടുണ്ട്. അപകട മേഖലയ്ക്ക് സമീപം മത്സ്യബ ന്ധനത്തിനും നിയന്ത്രണം ഏർപ്പെടുത്തി.

പെട്ടെന്ന് തീപിടിക്കുന്ന വിവിധതരം ആസിഡുകൾ, ലിഥിയം ബാറ്ററികൾ, ഗൺപൗഡർ, ടർപെന്റൈൻ ഉൾപ്പെടെ വസ്തുക്ക ളാണ് കണ്ടെയ്നറുകളിൽ ഉള്ളതെന്നാണ് വി വരം. പൊട്ടിത്തെറിയെത്തുടർന്ന് ഇരുപതോ ളം കണ്ടെയ്നറുകളും കടലിൽ വീണിട്ടുണ്ട്. കപ്പലിൽ 650 ഓളം കണ്ടെയ്നറുകളുണ്ടെന്നാ ണ് സൂചന. ഇരുപത് വർഷം പഴക്കമുള്ള കപ്പലിന് 270 മീറ്റർ നീളമുണ്ട്. ചൈന, മ്യാൻ മർ, ഇന്തോനേഷ്യ, തായ്‌ലൻഡ് പൗരൻമാ രാണ് ജീവനക്കാർ.ഇക്കഴിഞ്ഞ ഏഴാം തീയതി കൊളംബോ യിൽ നിന്ന് പുറപ്പെട്ട കപ്പൽ ഇന്ന് മുംബൈ തുറമുഖത്ത് എത്തേണ്ടതായിരുന്നു.

എന്തായാലും തിരക്കേറിയ കപ്പൽ ചാലിൽ അടിക്കടിയു ണ്ടാകുന്ന അപകടങ്ങളിൽ ആശ ങ്ക. കേരള തീരത്ത് അടുത്തടു ത്ത് രണ്ടാമത്തെ കപ്പലപകട മാണ് ഇപ്പോൾ ഉണ്ടായത്. മേയ് 24നായിരുന്നു കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ അറബിക്കട ലിൽ ചരക്കുകപ്പൽ മുങ്ങിയത്. ഈ അപകടമുണ്ടായി രണ്ടാഴ്ച പിന്നിടുമ്പോഴാണ് വീണ്ടുമൊ രു കപ്പൽ ദുരന്തം ഉണ്ടായിരി ക്കുന്നത്.

അഴീക്കൽ തുറമുഖത്ത് നിന്നും 44 നോട്ടിക്കൽ മൈൽ അക ലെയാണ് ചരക്കുകപ്പലിന് തീ പിടിച്ചത്. അഴീക്കൽ കോസ്റ്റൽ പൊലീസിന് ജാഗ്രതാ നിർദേ ശം ലഭിച്ചതോടെ ദുരന്തത്തെ നേരിടാനുള്ള മുന്നൊരുക്കത്തി ലായിരുന്നു അഴീക്കൽ പോർ ട്ട് ഓഫിസ് അധികൃതർ.തീപിടിക്കാൻ സാധ്യതയുള്ള അപകടകരമായ കാർഗോ കപ്പലിൽ ഉണ്ടെന്ന വിവരം പുറത്തു വന്നതും വെല്ലുവിളിയുടെ വ്യാ പ്തി കൂട്ടിയിരുന്നു. എന്നാൽ പി ന്നീട് ബേപ്പൂരിലെ കോസ്റ്റ് ഗാർ ഡ് സ്റ്റേഷൻ കേന്ദ്രീകരിച്ചായി രിക്കും രക്ഷാപ്രവർത്തനം നടത്തുകയെന്നും അഴീക്കൽ പോർട്ട് ഓഫിസർ ക്യാപ്റ്റൻ അരുൺ കുമാർ അറിയിച്ചു.

ചരക്കുകപ്പൽ തീപിടിത്തത്തിൻ്റെ പശ്ചാത്തലത്തിൽ കണ്ണൂ രിൽ കടൽ വെള്ളം പരിശോ ധിച്ചിരുന്നു. മലിനീകരണ നി യന്ത്രണ ബോർഡിന്റെ നേതൃ ത്വത്തിലാണ് നടപടി.അപകടരമായ വസ്തുക്കൾ അട ങ്ങിയ കണ്ടെയ്നറുകൾ കടലിൽ വീണതായ റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. പയ്യാമ്പലം ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ നിന്ന് കടൽവെള്ളം ശേഖരിച്ച് പരിശോധന നടത്തി.നാവികസേനയുടെ ഐഎൻ എസ് സൂറത്ത് കപ്പൽ സ്ഥലത്തേക്ക് പുറപ്പെട്ടുകഴിഞ്ഞു.

തീ പിടിത്തമുണ്ടായ കപ്പലിന് സമീ പമായി കോസ്റ്റ് ഗാർഡിന്റെ വൺ മാർവെൽ എന്ന കപ്പൽ കൂടിയുണ്ടെന്ന് ഡിഫെൻസ് പി ആർഒ അതുൽ പിള്ള പറഞ്ഞു. നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും ഡോണിയർ വിമാനങ്ങൾ നിരീക്ഷണത്തിനുണ്ട്. ലൈഫ് ബോട്ടുകളിൽ വരിക യായിരുന്ന 18 കപ്പൽ ജീവന ക്കാരെ ആദ്യം തന്നെ രക്ഷപ്പെ ടുത്താൻ കഴിഞ്ഞു. മിക്കവർക്കും മാരകമായ പൊള്ളൽ ഏറ്റിട്ടു ള്ളതായും നാവികസേനാ വൃത്തങ്ങൾ പറഞ്ഞു.