തൃശൂർ: പേരാമംഗലത്ത് കാറിന്റെ ചില്ല് തകർത്ത് ഏഴ് ലക്ഷത്തോളം രൂപ കവർന്നു.തൃശൂരിലെ എ എസ്ട്രേഡേഴ്സ് സ്ഥാപനത്തിലെ ജീവനക്കാരൻപേരാമംഗലം സ്വദേശി കടവി ജോർജിന്റെവാഹനത്തിൽ നിന്നാണ് പണം കവർന്നത്.രാത്രി ഒമ്ബതരയോടെ പേരാമംഗലം പള്ളിയിൽ പ്രാർഥിക്കാനായി പോയി തിരികെ വന്നപ്പോഴാണ് കാറിന്റെ ചില്ല് തകർത്ത് പണം മോഷ്ടിച്ച വിവരം ജോർജ് അറിഞ്ഞത്. എ എസ് ട്രേഡേഴ്‌സ് സ്ഥാപന ഉടമ സ്ഥലത്ത് ഇല്ലാത്തതിനെ തുടർന്നാണ് ജീവനക്കാരൻ ജോർജ് അന്നത്തെ കലക്ഷൻ വീട്ടിലേക്ക് കൊണ്ടുവന്നത്.ഇന്നലെ കടയടച്ചതിന് ശേഷം വീട്ടിലേക്ക് വരുന്നതിനിടെ കാറിന്റെ ഇടതു വശത്തെ ചില്ല് തകർത്താണ് മോഷ്ടാവ് പണം കവർന്നത്. സംഭവത്തിൽ പേരാമംഗലം പോലീസ് അന്വേഷണം തുടങ്ങി. മേഖലയിലെ സിസിടിവി ക്യാമറകൾ ഉൾപ്പെടെ പരിശോധിക്കും