Banner Ads

ഏറ്റുമാനൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

കോട്ടയം: ഏറ്റുമാനൂരിൽ വാഹനാപകടം ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം.സഹയാത്രികനു ഗുരുതര പരുക്ക് നീണ്ടൂർ ഓണംതുരുത്ത് തൈപ്പറമ്ബിൽ ജോസഫ്‌.ടി. ഏബ്രഹാം (27) ആണ് മരിച്ചത്. സഹയാത്രികനായിരുന്ന ഓണംതുരുത്ത് സ്വദേശി മാർവിനെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാണക്കാരി ആശുപ്രതിപ്പടിക്കു സമീപം ഇന്നു പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം. കുറുപ്പന്തറ ഭാഗത്തേക്കു പോകുവയായിരുന്ന ബൈക്കിൽ എതിർദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു . അപകടത്തിൽ ബൈക്ക് പൂർണമായും തകർന്ന അവസ്ഥയിലാണ്. ഏറ്റുമാനൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു