Banner Ads

റോഡ് മുറിച്ചുകടക്കവേ വാഹനാപകടം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: പച്ചക്കറി ചാക്കുമായി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.പൂനൂർ ഇമ്മിണികുന്നമ്മൽ സ്വദേശി സുബൈർ (45) മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെ സംഭവിച്ചത്.

താമരശ്ശേരി ഭാഗത്തുനിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ണൂർ സ്വദേശികൾ സഞ്ചരിച്ച കാർ സുബൈറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ സുബൈറിനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്. കർണാടകയിൽനിന്ന് പച്ചക്കറി എത്തിച്ച് കടകളിൽ വിതരണം ചെയ്യുന്നതായിരുന്നു സുബൈറിൻ്റെ ജോലി.