കൊച്ചി:കളമശ്ശേരി പോളിടെക്നിക് കോളജിൽ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ അഭിരാജിനെ എസ് എഫ് ഐയിൽ നിന്ന് പുറത്താക്കി. ഇന്നലെ നടന്ന യൂനിറ്റ് സമ്മേളനത്തിലാണ് നടപടി സ്വീകരിച്ചത് .
പോളിടെക്നിക്കിലെ യൂനിയൻ ജനറൽ സെക്രട്ടറിയായിരുന്നു അഭിരാജ് വെള്ളിയാഴ്ച പുലർച്ചെയാണ് കളമശ്ശേരി പോളിടെക്നിക്കിൽ നിന്ന് രണ്ടുകിലോരയാളം കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ അറസ്റ്റ് ചെയ്യ അഭിരാജിനെയും ആദിത്യനെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ആകാശിനെ റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ആകാശ് വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതായി പോലീസ് റിമാൻഡ് റിപോർട്ടിൽ വ്യക്തമാക്കിയിരുന്നു..