
കോഴിക്കോട് : യാത്രക്കാരെ കയറ്റിയതിന്റെ പേരിൽ ബസ് ജീവനക്കാർ ഓട്ടോ ഡ്രൈവറെ മർദിച്ചു. മുക്കം അഗസ്ത്യമുഴിയിൽ ഇന്ന് വൈകീട്ടാണ് സംഭവം. മണാശ്ശേരി സ്വദേശി ബാബുവിനാണ് മർദനമേറ്റത്. നന്തിലത്ത് ഇലക്ട്രോണിക്സ് ഷോറൂമിന് മുന്നിൽവെച്ച് ബാബുവിന്റെ ഓട്ടോയിൽ രണ്ട് സ്ത്രീകൾ കയറിയതാണ് മർദനത്തിന് കാരണം.
ഈ സമയം തൊട്ടുപിന്നിൽ വരികയായിരുന്ന മുക്കം-ഓമശ്ശേരി റൂട്ടിലോടുന്ന ‘എം.കെ.’ ബസ്സിലെ ജീവനക്കാർ ഓട്ടോ തടഞ്ഞ് ബാബുവിനെ ആക്രമിക്കുകയായിരുന്നു. മൂന്നുപേർ ചേർന്നാണ് തന്നെ മർദിച്ചതെന്ന് ബാബു പറഞ്ഞു. കഴുത്തിന് പരിക്കേറ്റ ഇദ്ദേഹത്തെ മുക്കത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.