Banner Ads

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്; നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞു,6 പേർക്ക് പരിക്ക്

ഇടുക്കി: ഇന്ന് രാവിലെ പത്തോടെയാണ് അപകടമുണ്ടായത്. ഇടുക്കി പെരുവന്താനത്തിന് സമീപമാണ് അപകടം. തമിഴ്നാട് ചെങ്കൽപേട്ട് സ്വദേശികള്‍ സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. റോഡിലെ വളവിന് സമീപം ബസ് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു.അപകടത്തിൽ ആറു അയ്യപ്പഭക്തര്‍ക്ക് പരിക്കേറ്റു. ഉടൻ തന്നെ മറ്റു വാഹനങ്ങളിലെത്തിയവരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ മുണ്ടക്കയത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് റോഡിൽ ഏറെ നേരം ഗതാഗത തടസമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *