Banner Ads

പൂക്കാട്ടുപടിയിൽ ബസ് അപകടം; നാല് വിദ്യാർത്ഥികൾക്ക് പരിക്ക്, ഡ്രൈവറുടെ നില ഗുരുതരം

എറണാകുളം : എറണാകുളം പൂക്കാട്ടുപടിയിൽ കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബസ് ഡ്രൈവർക്കും നാല് വിദ്യാർത്ഥികൾക്കും പരിക്കേറ്റു. കോളേജ് ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്. കോതമംഗലം-ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന റെയ്ഹാൻ എന്ന സ്വകാര്യ ബസും, ആലുവ ജയ്ഭാരത് കോളേജിലെ ബസുമാണ് കൂട്ടിയിടിച്ചത്.

ഡ്രൈവറുടെ കാൽ കാബിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലായിരുന്നു. വിദ്യാർത്ഥികളുടെ പരിക്ക് ​ഗുരുതരമല്ല എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. പരിക്കേറ്റവരെ ഉടൻ തന്നെ പ്രദേശവാസികൾ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.