
ലണ്ടൻ : വീസ കാലാവധി കഴിഞ്ഞിട്ടും ബ്രിട്ടനിൽ തുടരാൻ ശ്രമിക്കുന്ന വിദേശ വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിട്ടീഷ് സർക്കാർ. ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് നേരിട്ടുള്ള സന്ദേശങ്ങൾ അയച്ചു തുടങ്ങി.
ആഭ്യന്തര മന്ത്രി ഇവെറ്റ് കൂപ്പറാണ് പാർലമെന്റിൽ ഇക്കാര്യം അറിയിച്ചത് വിദ്യാർഥികൾ വീസ ദുരുപയോഗം ചെയ്യുന്നതടക്കമുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഈ വർഷം ആദ്യം ധവളപത്രം ഇറക്കിയിരുന്നു. കുഴമറിഞ്ഞ അവസ്ഥയ്ക്കു പരിഹാരം കാണാനുള്ള പ്രായോഗിക നടപടികളാണു സ്വീകരിക്കുന്നതെന്നു മന്ത്രി പിന്നീടു പറഞ്ഞു.