Banner Ads

കറാച്ചി വിമാനത്താവളത്തിൽ സ്ഫോടനം രണ്ട് ചൈനീസ് തൊഴിലാളികള്‍ കൊല്ലപ്പെട്ടു.

ഇസ്ലാമാബാദ്: ഇന്നലെ പുലർച്ചെയാണ് സ്ഫോടനമുണ്ടായത്. വിദേശികളെ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടന്നതെന്ന് പാക് സൈനിക വക്താവ് പറഞ്ഞു.ഒരു ഓയില്‍ ടാങ്കറിന് തീപിടിക്കുകയും തുടർന്ന് മറ്റ് നിരവധി വാഹനങ്ങളിലേക്ക് പടരുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

എൻജിനിയർമാർ ഉള്‍പ്പെടെയുള്ള ചൈനീസ് പൗരന്മാരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നും സ്‌ഫോടകവസ്തു വാഹനത്തില്‍ ഘടിപ്പിച്ചാണ് ആക്രമണം നടത്തിയതെന്നും ബി.എല്‍.എ പ്രസ്താവനയില്‍ വ്യക്തമാക്കി.പാകിസ്ഥാൻ പൗരന്മാർ ഉള്‍പ്പെടെ എട്ട് പേർക്ക് പരിക്കേറ്റു.വിമാനത്താവളത്തിന് സമീപം പോർട്ട് ഖാസിം ഇലക്‌ട്രിക് പവർ കമ്ബനിയുടെ ഒരു വാഹനവ്യൂഹം അക്രമണത്തിനിരയായതായും ഭീകരാക്രമണമാണുണ്ടായതെന്നും പാകിസ്ഥാനിലെ ചൈനീസ് എം.ബസി പ്രതികരിച്ചു

Leave a Reply

Your email address will not be published. Required fields are marked *