Banner Ads

ദേശീയ പാതപണിനടക്കുന്ന റോഡിൽ ; കുഴിയിൽ വീണു ബൈക്ക് യാത്രികന് പരിക്ക്

വടകര: ദേശീയ പാതപണിനടക്കുന്ന റോഡിൽ കുഴിയിൽ വീണു ബൈക്ക് യാത്രികന് പരിക്ക്.വടകര തോടന്നൂർ സ്വദേശി കിഴക്കെ പയ്യട കെ.പി. ശ്രീജിത്ത് കുമാർ (54)നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. വടകര പുതിയ ബസ് സ്റ്റാൻഡിൽനിന്ന് വീട്ടിലേക്കുപോകുമ്‌ബോൾ സ്റ്റാൻഡിൽനിന്ന് ദേശീയപാതയിലേക്ക് ഇറങ്ങുന്നിടത്തുവെച്ചാണ് ശ്രീജിത്തിന്റെ ബൈക്ക് കുഴിയിൽവീണത്.

വെള്ളക്കെട്ട് കാരണം കുഴി കാണത്തതിനാൽ ബൈക്ക് കുഴിയിൽ വീഴുകയായിരുന്നു. ബൈക്ക് കുഴിയിൽവീണ് ഉയർന്നുപൊങ്ങി കാലിൽവീഴുകയായിരുന്നെന്ന് ശ്രീജിത്ത് പറഞ്ഞു. വലതുകാലിന് രണ്ട് പൊട്ടലുണ്ട്. കാലിന് കമ്ബിയിട്ട് ശ്രീജിത്ത് വീട്ടിൽ വിശ്രമത്തിലാണ്. ഇടതുകാലിനും കൈക്കും ആഴത്തിലുള്ള മുറിവുമുണ്ട്. രണ്ടാഴ്ചകഴിഞ്ഞ വലതുകാലിന് ഓപ്പറേഷൻ വേണമെന്ന് ഡോക്ടർമാർ പറഞ്ഞതായി ശ്രീജിത്ത് പറഞ്ഞു.ദേശീയപാതയിൽ മഴവെള്ളം കെട്ടിക്കിടന്ന് റോഡിൽ കുഴിയുണ്ടെന്ന് മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥയാണ് വടകരയിൽ. കഴിഞ്ഞദിവസം ഇതേസ്ഥലത്തുവെച്ച് മറ്റൊരു ഇരുചക്രവാഹനയാത്രക്കാരൻ കുഴിയിൽവീണിരുന്നു.