
കോട്ടയം : ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറി യുവാവ് മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന യുവതി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ ആണ്. അപകടമുണ്ടായത് പാലാ മുത്തോലിക്കവലയിലാണ്.അയ്യപ്പൻ കോവില്‍ സ്വദേശി ആയ ജിബിൻ ബിജു ആണ് അപകടത്തിൽ മരിച്ചത്.
നിയന്ത്രണംവിട്ട ജിബിൻറെ ബൈക്ക് മറ്റൊരു ബൈക്കിനെ തട്ടിയിട്ട ശേഷമാണ് ലോറിയിലേക്ക് ഇടിച്ചുകയറിയത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഉടനെ തന്നെ ജിബിനെയും ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന യുവതിയെയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ നഷ്ടമാവുകയാണ് ഉണ്ടായത്. പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ദൃക്സാക്ഷികള്‍ പറയുന്നത് അനുസരിച്ച് ബൈക്ക് അമിതവേഗതയിലായിരുന്നു ഉണ്ടായത് എന്നാണ്.