Banner Ads

പാലാ പൊൻകുന്നം റോഡിൽ ബൈക്ക് പിക്കപ്പ് ലോറിയിലിടിച്ച് കയറി; യുവാവിനു ദാരുണാന്ത്യം

കോട്ടയം; അമിതവേ​ഗത്തെിലെത്തിയ ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നടക്കം വ്യക്തമാകുന്നുണ്ട്. ബൈക്ക് യാത്രക്കാരനായ വെള്ളിയേപ്പള്ളി സ്വദേശി അഭിലാഷാണ് മരിച്ചത്. ഇന്നലെ രാത്രി നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ആശുപത്രിയിലെത്തും മുമ്പ് മരണം സംഭവിച്ചിരുന്നു. അമിത് വേ​ഗത്തിലെത്തിയ ബൈക്ക് മറ്റൊരു വാഹനത്തെ മറികടന്ന് എത്തുമ്പോഴാണ് അപകടമെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും അറിയാൻ സാധിക്കുന്നുണ്ട്. ലോറിയെ മറികടന്നെത്തിയ ബൈക്ക് പിക്കപ്പ് ലോറിയിലേക്ക് ഇടിച്ചു അപകടം ഉണ്ടാക്കുകയായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് പാലാ പൊൻകുന്നം റൂട്ടിൽ അപകടമുണ്ടാകുന്നത്. പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കുന്ന സമയത്ത് ​ഗുരുതരാവസ്ഥയിലായിരുന്നു എന്ന് നാട്ടുകാർ.

Leave a Reply

Your email address will not be published. Required fields are marked *