Banner Ads

കുളത്തിൽ കുളിക്കാനിറങ്ങിയ ; രണ്ട് കുട്ടികൾ മുങ്ങി മരിച്ചു.

കാഞ്ഞങ്ങാട്:കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. മാണിക്കോത്ത് പള്ളിക്കുളത്തിലാണ് വ്യാഴാഴ്ച്ച വൈകീട്ടാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

മാണിക്കോത്ത് പാലക്കി സ്വദേശി അസീസിന്റെ മകൻ അഫാസൽ (9) അൻവർ ( 11) എന്നിവരാണ് മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള ഹാഷിഫെന്ന കുട്ടിയെ മംഗ്ലൂരുവിലെ സ്വകാര്യ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽ മരിച്ച അൻവറിന്റെ സഹോദരനാണ് ഹാഷിഖ് കഴിഞ്ഞ ദിവസം പെയ്യ ശക്തമായ മഴയിൽ കുളത്തിൽ വെള്ളം ഉയർന്നിരുന്നു.ഇതറിയാതെ കുളിക്കാനിറങ്ങിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.

നാട്ടുകാരും ഫയർ ഫോഴ്സും രക്ഷാപ്രവർത്തനം നടത്തിആശ്വപത്രിയിലെത്തിച്ചെങ്കിലും രണ്ട് കുട്ടികളുടെ ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കുട്ടികളുടെ ഖബറടക്കം വെള്ളിയാഴ്ച്ച പകൽ നടക്കും.