Banner Ads

കുഞ്ഞിനെ വാഷിങ് മെഷീനിലിട്ട് കൊലപ്പെടുത്തിയ ; വിദേശി വീട്ടുജോലിക്കാരി പിടിയിൽ

കുവൈത്ത് സിറ്റി; ഫിലിപ്പീൻസ് സ്വദേശിയായ വീട്ടുജോലിക്കാരിയാണ് സംഭവത്തിനെ തുടർന്ന് പിടിയിലായത്. മുബാറക് അൽ കബീർ ഗവർണറേറ്റിലെ ഒരു വീട്ടിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. കുട്ടിയുടെ നിലവിളി കേട്ട് മാതാപിതാക്കൾ ഓടിയെത്തുകയും കുഞ്ഞിനെ ജാബിർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഒന്നര വയസ്സുള്ള കുട്ടിയാണ് മരിച്ചത്. . എന്നാൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പ്രവാസി വീട്ടുജോലിക്കാരിയെ അറസ്റ്റ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *