Banner Ads

‘അയ്യപ്പ സംഗമം രാഷ്ട്രീയ ലക്ഷ്യത്തോടെ’; ആരോപണവുമായി പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: അയ്യപ്പസംഗമം രാഷ്ട്രീയനേട്ടത്തിനു വേണ്ടിയാണെന്ന ജനസംശയം ശക്തമാണെന്നും അതിനാലാണ് സംഗമത്തില്‍ കൂടുതല്‍ പ്രാതിനിധ്യമില്ലാതെ പോയതെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതൊക്കെ ജനങ്ങള്‍ക്കറിയാം.

അയ്യപ്പദര്‍ശനം നടത്തുന്നത് പവിത്രമായി കാണുന്നവര്‍ കാലങ്ങളായി ഇവിടെ ഉണ്ട്. അതൊന്നും രാഷ്ട്രീയ മുതലെടുപ്പിനു ആരും ഇതുവരെ ഉപയോഗിച്ചിട്ടില്ല. അതു ശരിയല്ലന്നു ജനങ്ങള്‍ക്കറിയാം. ന്യൂനപക്ഷ ഭൂരിപക്ഷ കാര്‍ഡ് കാണിച്ച് ഓരോ കാര്യങ്ങള്‍ ചെയ്താല്‍ അതൊന്നും അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ല. ജനങ്ങള്‍ അവസരം കാത്തിരിക്കുകയാണ്.

അവരത് ഉപയോഗപ്പെടുത്തും.എന്‍.എസ്.എസ് അവരുടേതായ ഒരു പ്രിസിപ്പല്‍ വെച്ചിട്ടാണ് അയ്യപ്പസംഗമത്തെ കണ്ടിട്ടുള്ളത്. നമ്മള്‍ അതിനെ മാനിക്കണം. ശ്രദ്ധേയമായ ജനമുന്നേറ്റമാണ് ഗസ്സക്കു വേണ്ടി മുസ്ലിംലീഗ് നേതൃത്വത്തില്‍ നടക്കാനിരിക്കുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.