
കൂത്താട്ടുകുളം: ചെള്ളക്കപ്പടി സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിച്ചിരുന്ന വാഴക്കുളം കാവന നടുത്തൊട്ടിയിൽ എം.എൻ. ശശി (62) ഓട്ടോ മറിഞ്ഞ് മരിച്ചു. ചൊവ്വാഴ്ച രാത്രി ഏഴോടെ പെരുമ്പടവത്തേക്ക് ഭാര്യ തങ്കയോടൊപ്പം പോകുമ്പോൾ എരപ്പാൻകുഴിക്കും അന്ത്യാലിനും ഇടയിലുള്ള പാടത്തേക്ക് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
അപകടത്തിൽ കാര്യമായ പരിക്കേൽക്കാതെ തങ്ക രക്ഷപ്പെട്ടു. ശശിയുടെ മൃതദേഹം പിറവത്തുള്ള സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ 12 വർഷമായി ചെള്ളക്കപ്പടിയിൽ ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു ശശി.