Banner Ads

റോഡ് മുറിച്ചു കടക്കുന്നതിന്നിടെ ഓട്ടോയിടിച്ച് ; യുവതിക്ക് ദാരുണാന്ത്യം

വേങ്ങര: റോഡ് മുറിച്ചു കടക്കുന്നതിന്നിടെ ഓട്ടോയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. യാറത്തും പടിയിൽ താമസിക്കുന്ന പള്ളിക്കുന്നത്ത് നസീറ (48) ആണ് മരിച്ചത്.കുന്നുംപുറത്ത് റോഡ് മുറിച്ചു കടക്കുന്നതിന്നിടെ രാത്രി 8.30ടെയാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ നിലയിൽ കുന്നുംപുറത്തെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് തിരുരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം തിരൂരങ്ങാടി ആശുപത്രി മോർച്ചറിലേക്ക് മാറ്റി