Banner Ads

കണ്ണൂരിൽ വിദ്യാർത്ഥിക്ക് നേരെ ആക്രമണം; എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റു

കണ്ണൂർ:കണ്ണൂരിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു. എസ്എഫ്ഐ എടക്കാട് ഏരിയ സെക്രട്ടറി വൈഷ്ണവിനെയാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. തോട്ടട എസ് എൻ കോളേജിന് മുന്നിൽ വിദ്യാർത്ഥിനിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതോടെയാണ് ആക്രമണം. വൈഷ്ണവിന്‍റെ കാലിൽ കത്തിയുടെ ഒരു ഭാഗം തറച്ച് കയറി.

കയ്യിലും കാലിലും കുത്തേറ്റ വൈഷ്ണവിനെ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യം ഉൾപ്പടെ പരിശോധിക്കുകയാണ് പൊലീസ്. അതേസമയം ആക്രമണത്തിന് പിന്നിൽ ലഹരി സംഘമാണെന്ന സൂചനയും പുറത്തുവരുന്നുണ്ട്.