
തിരുവനന്തപുരം: ആശാവർക്കർ മാരുടെ സമരം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളെ വിമർശിച്ച് കവിയും ഇടതുപക്ഷ ബുദ്ധിജീവിയുമായ കെ.സച്ചിദാനന്ദൻ. പാവപ്പെട്ട ആശമാരോട് ഡൽഹിയിൽ പോയി കേന്ദ്രസർക്കാരിനോട് സമരം ചെയ്യാൻ ആവശ്യപ്പെടുന്നത് യുക്തി സഹമല്ലെന്നും അദ്ദേഹം പറഞ്ഞു.
സമരം ചെയ്യുന്നവർ സ്ത്രീകളാണ് എന്ന പരിഗണന പോലും സർക്കാർ ഇതുവർ നൽയിട്ടില്ല.ആശാ പ്രവർത്തകരെ എന്താ അഭയാർത്ഥികളായാണോ സർക്കാർ കണക്കാക്കുന്നത്. സർക്കാരിന്റേത് കോർപ്പറേറ്റ് സിഇഒമാരുടെ രീതിയാണ്. വലത് ഫാസിസ്റ്റുകളുടെ ഭാഷ ഇടതു സർക്കാർ ഉപയോഗിക്കരുതെന്നും കെ സച്ചിദാനന്ദൻ പറഞ്ഞു.അതിനിടെ സെക്രട്ടേറിയറ്റിന് മുന്നിൽ ആശാ സമര പന്തലിൽ പിന്തുണ അർപ്പിച്ച് സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവരുടെ സാന്നിധ്യം വർദ്ധിക്കുകയാണ്