Banner Ads

സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷും കോൺഗ്രസ് നേതാവും തമ്മിൽ തർക്കം; പോലീസ് ഇടപെട്ടു

തിരുവനന്തപുരം:കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷും കോൺഗ്രസ് നേതാവും തമ്മിൽ നടുറോഡിൽവെച്ച് തർക്കം.വാഹനം വഴിമാറ്റുന്നതിനെ ചൊല്ലിയാണ് തർക്കമുണ്ടായത്. ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം.ശാസ്തമംഗലത്ത് നടുറോഡിൽ ഇരുവരും തമ്മിൽ 15 മിനിറ്റോളം തർക്കിച്ചു.

ഇതോടെ മാധവിനെ പൊലീസ് കൊണ്ടുപോവുകയും മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്തു. എന്നാൽ മാധവ് സുരേഷ് മദ്യപിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് രണ്ടുപേർക്കുമെതിരെ കേസെടുക്കാതെ മ്യൂസിയം പൊലീസ് വിട്ടയക്കുകയായിരുന്നു.

മാധവിനും വിനോദ് കൃഷ്ണക്കും പരാതിയില്ലെന്ന് അറിയിച്ചതിനാൽ വിട്ടയച്ചുവെന്ന് പൊലീസ് പറയുന്നു. വിനോദ് രേഖാമൂലം പരാതി നൽകിയിരുന്നതായി പൊലീസ് അറിയിച്ചു. പിന്നീട് ഇരുവരും തമ്മിൽ ധാരണയായതിനാൽ കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു. ജിഡി എൻട്രിയിൽ രേഖപ്പെടുത്തി വിട്ടയച്ചുവെന്നുവെന്നാണ് പൊലീസ് പറയുന്നത്.