Banner Ads

ആലപ്പുഴയില്‍ വീടിന് തീയിട്ട്; ഗൃഹനാഥന്‍ തൂങ്ങി മരിച്ചു

ആലപ്പുഴയില്‍ വീടിന് തീയിട്ട്, ജീവനൊടുക്കിഗൃഹനാഥന്‍

തലവടിയില്‍ ശ്രീകണ്ഠന്‍(75) കാരനാണ് വീടിന് തീയിട്ട ശേഷം തൂങ്ങിമരിച്ചത്. സ്വന്തം വീടിന് തീയിട്ട ശേഷമാണ് തൂങ്ങി മരിച്ചത്.ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം.കിടപ്പ് രോഗിയായ ഭാര്യ ഗുരുതരമായി പൊള്ളലേറ്റ അവസ്ഥയില്‍ ആശുപത്രിയിലാണ് . മകന്‍ ഉണ്ണികൃഷ്ണനും പൊള്ളലേറ്റു.
തലവടി പൊലീസ് സംഭവ സ്ഥലത്ത് എത്തിയാണ് പൊള്ളലേറ്റ ഭാര്യ ഓമന(73)യെയും മകനെയും വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. ശ്രീകണ്ഠന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *