Banner Ads

നവീൻ ബാബുവിന്റെ മരണത്തിൽ വീണ്ടും ഗുരുതര ആരോപണങ്ങളുമായി; ഭാര്യ മഞ്ജുഷ കോടതിയിൽ

കൊച്ചി: കൊല നടത്തിയ ശേഷം കെട്ടിതൂക്കിയതെന്ന് സംശയിക്കുന്നതായും മഞ്ജുഷ കോടതിയിൽ ആരോപിച്ചു. കലക്ടറുടെ ചേംബറിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടില്ല. ഇതു പരിശോധിച്ചാൽ തന്നെ നവീൻ ബാബു ഈ യോഗത്തിനുശേഷം കലക്ടറെ പോയി കണ്ടോ എന്ന് വ്യക്തമാകുമായിരുന്നു.കൊല നടത്തിയ ശേഷം കെട്ടിതൂക്കിയതെന്ന് സംശയിക്കുന്നതായി മഞ്ജുഷ കോടതിയിൽ ആരോപിച്ചു. 55 കിലോഗ്രാം ഭാരമുള്ള നവീൻ ബാബു ചെറിയ വിശ്വസിക്കാനാകില്ല. പോസ്റ്റേ്മാർട്ടം ശരിയായ വിധത്തിൽ നടന്നിട്ടില്ല. പോസ്റ്റുമോർട്ടത്തിൽ പല പ്രധാന വിവരങ്ങളും വിട്ടു കളഞ്ഞു. ഇൻക്വസ്റ്റിൽ കഴുത്തിൽ കണ്ടെത്തിയ പാട് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇല്ല.നവീൻ ബാബു തൂങ്ങിമരിച്ചു എന്നു പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും കോടതിൽ പറഞ്ഞു.അടിവസ്ത്രത്തിലെ രക്തക്കറയിലും ഉമിനീർ ഒലിച്ച് ഇറങ്ങിയതിലും അന്വേഷണമുണ്ടായില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *