തിരുവനതപുരം: തിരുവനന്തപുരം സിറ്റി കോര്‍പ്പറേഷന്‍ പരിധിയില്‍ ജഗതി, വഴയില, മരുതൂര്‍ക്കടവ് എന്നിവിടങ്ങളില്‍ മൂന്ന് മെറ്റീരിയല്‍ റിക്കവറി സൗകര്യങ്ങളും പാപ്പനംകോടിന് സമീപം എസ്റ്റേറ്റ് വാര്‍ഡില്‍ ഒരു ബാച്ച് എയ്റോബിക് ബിന്നുമാണ് ബുധനാഴ്ച സ്ഥാപിച്ചത്.മാലിന്യ സംസ്‌കരണ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
എയ്റോബിക് ബിന്നുകള്‍ കമ്മ്യൂണിറ്റി തലത്തില്‍ നശിക്കുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. വികേന്ദ്രീകൃതമായ രീതിയില്‍ ജൈവമാലിന്യം സംസ്‌കരിക്കുന്നതിന് ഓരോ വാര്‍ഡിലും എയ്‌റോബിക് ബിന്നുകളുടെ എണ്ണം വര്‍ധിപ്പിക്കും.ജഗതി, വഴയില, മരുതൂര്‍ക്കടവ് എന്നിവിടങ്ങളിലാണ് മാലിന്യ ശേഖരണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചത്.