പ്രതിഭാഗത്തിന്റെ വാദം കൂടി പൂർത്തിയായാൽ വിചാരണ കോടതി കേസ് വിധി പറയാനായി മാറ്റും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്കാണ് കേസിന്റെ വിചാരണച്ചുമതല. കേസിലെ സാക്ഷി വിസ്താരം, പ്രതികളുടെ മൊഴിയെടുപ്പ് തുടങ്ങിയ നടപടിക്രമങ്ങൾ ഡിസംബറോടെ പൂർത്തിയായിരുന്നു. കേസിലെ പ്രോസിക്യൂഷൻ വാദം പൂർത്തിയായി. നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതിഭാഗത്തിന്റെ മറുപടി വാദം ഇന്ന് ആരംഭിക്കും.നടൻ ദിലീപ് കേസിൽ വിചാരണ നേരിടുന്ന എട്ടാം പ്രതിയാണ് ബലാത്സംഗ ഗൂഢാലോചന കേസിലാണ് ദിലീപ് പ്രതിചേർക്കപ്പെട്ടത്. ക്വട്ടേഷന്റെ ഭാഗമായി ബലാത്സംഗ കുറ്റകൃത്യം നടപ്പാക്കിയ പൾസർ സുനിയാണ് കേസിലെ ഒന്നാം പ്രതി.തുടർന്നാണ് ഒരുമാസത്തോളം നീണ്ട പ്രോസിക്യൂഷൻ വാദം കോടതി കേട്ടത്.കേസിൽ നടൻ ദിലീപ് ഉൾപ്പടെ 9 പ്രതികളുണ്ട്.