നടൻ മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തിന്റെ പിതാവ് പി. എസ്. അബു (92) അന്തരിച്ചു. വാർധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അന്ത്യം.മട്ടാഞ്ചേരി സ്റ്റാർ ജംഗ്ഷനിലാണ് അദ്ദേഹം താമസിച്ചിരുന്നത്. മുൻ സിഐടിയു വിഭാഗം മലഞ്ചരക്ക് കൺവീനറും മുൻ ഇളയ കോവിലകം മഹല്ല് പ്രസിഡന്റുമായിരുന്നു.
ഖബറടക്കം ഇന്ന് (ബുധനാഴ്ച) വൈകിട്ട് 8 മണിക്ക് കൊച്ചങ്ങാടി ചെമ്പിട്ട പള്ളി ഖബർസ്ഥാനിൽ നടക്കും.പരേതനായ സുലൈമാൻ സാഹിബിന്റെയും ആമിനയുടെയും മകനാണ് പി.എസ്. അബു. പരേതയായ നബീസയാണ് ഭാര്യ. അസീസ്, സുൽഫത്ത്, റസിയ, സൗജത്ത് എന്നിവർ മക്കളാണ്. മമ്മൂട്ടി, സലീം, സൈനുദ്ദീൻ, ജമീസ് അസീബ് എന്നിവരാണ് മരുമക്കൾ.