കൊച്ചി : ബലാത്സംഗ കേസില്‍ നടൻ ഇടവേള ബാബു അറസ്റ്റില്‍. പ്രത്യേക അന്വേഷണ സംഘം മൂന്ന് മണിക്കൂറിലധികം നേരം ചോദ്യം ചെയ്തതിന് ശേഷമാണ് ഇടവേള ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആലുവ സ്വദേശി നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്. എന്നാല്‍ നേരത്തെ മുൻകൂർ ജാമ്യം കിട്ടിയതിനാല്‍ ജാമ്യത്തില്‍ വിട്ടയക്കും. ഉപാധികളോടെ ഇടവേള ബാബുവിന് ജാമ്യം അനുവദിച്ചത് അഡീഷണല്‍ സെഷൻസ് കോടതിയാണ്. അമ്മ സംഘടനയില്‍ അംഗത്വം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തുകയും മോശമായി പെരുമാറുകയും ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നതുൾപ്പെടെ രണ്ട് പരാതികളാണ് ഇടവേള ബാബുവിനെതിരേ നിലവിലുള്ളത്.
ഈ പരാതിയുടെമേൽ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനും കോഴിക്കോട് നടക്കാവ് പോലീസുമാണ് ഇടവേള ബാബുവിനെതിരെ കേസ് ചാർജ് ചെയ്‌തത്. പോലീസ് ഇടവേള ബാബുവിന്റെ ഫ്ലാറ്റില്‍ പരിശോധന നടത്തുകയും അവിടെനിന്ന് രേഖകള്‍ പിടിച്ചെടുടുക്കുകയും ചെയ്തുവെന്നാണ് അന്വേഷണസംഘത്തില്‍നിന്നും ലഭിക്കുന്ന വിവരം. പരാതിക്കാരിയെ ഫ്ലാറ്റിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.