Banner Ads

ട്രെയിൻ കയറുന്നതിനിടെ കാൽ വഴുതിവീണ് ;യുവതിക്ക് ദാരുണാന്ത്യം.

തിരുവനന്തപുരം:കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ രാത്രി 7.45 നായിരുന്നു അപകടം.തമിഴ്‌നാട് മധുര സ്വദേശിനി കാർത്തികാ ദേവി (35) ആണ് മരിച്ചത്. കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലാണ് സംഭവം. അവധി ആഘോഷിക്കാനായി തിരുവനന്തപുരത്ത് എത്തി മടങ്ങുമ്‌ബോഴായിരുന്നു അപകടം. പുനലൂർ-മധുര പാസഞ്ചർ ട്രെയിൻ കയറാൻ ശ്രമിക്കവെ പ്ലാറ്റേ്ഫാമിനും ട്രെയിനിനും ഇടയിലേയ്ക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ട്രെയിൻ നിർത്തി ഇവരെ പുറത്തെടുത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *