പാലക്കാട്: ആനക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. കുമ്പിടി പുറമതിൽശ്ശേരിയിൽ താമസിക്കുന്ന ചോലയിൽ മുഹമ്മദിന്റെ മകൻ 21 വയസ്സുള്ള ജസീലാണ് ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കെ ഇന്ന് രാവിലെ മരണപ്പെട്ടത്.കഴിഞ്ഞ ബുധനാഴ്ച ആനക്കര ഹൈസ്കൂളിന് സമീപത്ത് വെച്ചായിരുന്നു അപകടം.അമിത വേഗതയിൽ ആയിരുന്ന ബൈക്കിന് കുറുകെ മറ്റൊരു ബൈക്ക് ശ്രദ്ധയില്ലാതെ കടന്നുപോകാൻ ശ്രമിക്കുമ്പോൾ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു