Banner Ads

ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ; മരിച്ച നിലയിൽ കണ്ടെത്തി

ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുനിശ്ശേരി മലക്കാട്ടുകുന്ന് പരേതനായ ചാത്തേലന്റെയും കുഞ്ചിയുടെയും മകൻ ലക്ഷ്മണൻ്റെ (46) മൃതദേഹമാണ് കണ്ടെത്തിയത്.ആലത്തൂർ വെങ്ങന്നൂർ കോസ് വേക്ക് സമീപം ഇന്ന് രാവിലെ 7.30 ഓടെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്.

കഴിഞ്ഞ ഞായറാഴ്ച കാലത്ത് എട്ടരയോടെയാണ് ഇയാളെ മേലാർകോട് കൂളിയാട് പാലത്തിന് സമീപം തടയണയിൽപ്പെട്ട് കാണാതായത്.സെന്ററിങ് ജോലിക്കാരനായ ലക്ഷ്മണൻ ഞായറാഴ്ച രണ്ടു കൂട്ടുകാർക്കൊപ്പം പുഴയോരത്തെത്തിയിരുന്നു. കൂട്ടുകാർ മീൻ പിടിക്കാനായി തടയണയുടെ എതിർവശത്തേക്കു പോയപ്പോൾ ലക്ഷ്മണൻ പുഴയിൽ തടയണയുടെ താഴെയായി തങ്ങിയ തേങ്ങകൾ എടുക്കാനായി പോയി. തടയണയിൽ നിന്നു പുഴയിലേക്കിയ ലക്ഷ്മണൻ ചുഴിയിൽപെടുകയായിരുന്നു.

തുടർന്ന് കുനിശ്ശേരിയിൽ നിന്ന് അഗ്നിരക്ഷാസേന തിരച്ചിൽ ആരംഭിച്ചു. ചിറ്റൂരിൽ നിന്നെത്തിച്ച ഡിങ്കിയിലായിരുന്നു തിരച്ചിൽ. രണ്ടുദിവസമായി തിരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായിരുന്നില്ല