
തൃത്താല: ഉള്ളന്നൂരിൽ ഇന്ന് രാവിലെയാണ് സംഭവം. വീട്ടിലെ കുളത്തിൽ കുളിക്കുന്നതിനിടെയാണ് യുവാവ് മുങ്ങിമരിച്ചത്. തച്ചറംകുന്നത്ത് അനസാണ് (38) മരിച്ചത്. ഉടൻ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പട്ടാമ്പി ഗവണ്മെന്റ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്നലെയാണ് അനസ് വിദേശത്ത് നിന്ന് നാട്ടിൽ എത്തിയത്. രാവിലെ കുട്ടികളുമൊത്ത് കുളത്തിൽ കുളിക്കുമ്പോഴാണ് ദാരുണ സംഭവം ഉണ്ടായത്