
മലപ്പുറം: എടവണ്ണയിൽ വാഹനാപകടത്തിൽ പ്ലസ് ടു വിദ്യാർത്ഥിയായ ഹനീൻ അഷ്‌റഫ് (18) മരിച്ചു. ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ഹനീന്റെ ദേഹത്ത് ടിപ്പർ ലോറി കയറിയാണ് അപകടമുണ്ടായത്.
ബൈക്കിന് മുൻപിലുണ്ടായിരുന്ന വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ ബൈക്കിന്റെ പിന്നിലിരുന്ന ഹനീൻ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അതേസമയം, എതിർദിശയിൽനിന്ന് വന്ന ടിപ്പർ ലോറി ഇടിച്ച് ഹനീൻ തൽക്ഷണം മരിച്ചു.