പറളി: പറളി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ കെട്ടിടത്തിന്റെ പിന്നിൽ നിന്നും 10 കിലോ അധികം തൂക്കം വരുന്ന മലമ്പാമ്പിനെ പിടികൂടി.പാലക്കാട് ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസ് ഡിവിഷണൽ വാർഡനും റസ്ക്യൂ സ്നേക്ക് വാച്ചർ കൂടിയുമായ കെ വി വിജയനാണ് മലമ്പാമ്പിനെ പിടികൂടിയത്. നാലു മണിക്കൂറോളം നീണ്ട പരിശ്രമത്തിന് ഒടുവിലാണ് പാമ്പിനെ പിടികൂടാൻ സാധിച്ചത്.
മതിൽക്കെട്ടിന്റെ ഉള്ളിൽ ഇരയെ വിഴുങ്ങി കിടക്കുകയായിരുന്നു പാമ്പിനെ പിടികൂടുന്ന ദൗത്യം വളരെ അധികം ശ്രമകരമായിരുന്നു. മറ്റൊരു സംഭവത്തിൽ കടുത്തുരുത്തിയിലെ ആയാംകുടി മധുരവേലി ആറ്റിക്കരപ്പറമ്പിൽ മോഹനന്റെ വീട്ടിൽ നിന്ന് കോഴി മുട്ടകൾ പതിവായി മോഷ്ടിച്ചിരുന്ന മൂർഖൻ പാമ്പിനെ വനംവകുപ്പ് റസ്ക്യൂവർ പിടികൂടി.
കോഴിമുട്ടകൾ വിഴുങ്ങിയ ആറ് അടിയോളം നീളമുള്ള മൂർഖൻ പാമ്പ് കോഴിക്കൂടിന് പുറത്തിറങ്ങാനാവാൻ പറ്റാത്ത വിധത്തിൽ കുടുങ്ങിയതോടെയാണ് വനംവകുപ്പ് സ്നേക്ക് റസ്ക്യൂവർ രക്ഷക്കെത്തിയത്.