Banner Ads

തെരുവ് നായക്കൂട്ടം കോഴികളെ കൊന്നു; കർഷകന് നഷ്ടം

കോഴിക്കോട് : കടലുണ്ടിയിലെ സ്വകാര്യ ഫാമിൽ തെരുവ് നായക്കൂട്ടം കൂട്ടത്തോടെ കയറി കോഴികളെ കടിച്ചുകൊന്നു. കടലുണ്ടി ഇടച്ചിറയിൽ ഓണത്തറ ഗോപിനാഥൻ വാണിജ്യാടിസ്ഥാനത്തിൽ വളർത്തിയിരുന്ന കോഴികളിൽ പത്തെണ്ണമാണ് ചത്തത്. കഴിഞ്ഞ ദിവസം പുലർച്ചയോടെയാണ് സംഭവം.

കോഴികളുടെ അസ്വാഭാവികമായ ബഹളം കേട്ട് അയൽക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് ഗോപിനാഥൻ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് നായകളെ കണ്ടത്. ഉടൻ തന്നെ അവയെ ഓടിച്ചുവിട്ടതിനാൽ മറ്റ് കോഴികളുടെ ജീവൻ രക്ഷിക്കാനായി. ഏകദേശം അൻപതോളം കോഴികളാണ് ഫാമിൽ ഉണ്ടായിരുന്നത്. കോഴിക്കൂടിന്റെ വല തകർത്താണ് നായകൾ അകത്തുകയറിയതെന്നു കരുതുന്നു.