Banner Ads

തലസ്ഥാനത്ത് വ്യാജ ആധാറും ജനന സർട്ടിഫിക്കറ്റുമായി ബംഗ്ലാദേശ് സ്വദേശി പിടിയിൽ

തിരുവനന്തപുരം: വ്യാജ ആധാർ കാർഡും ജനന സർട്ടിഫിക്കറ്റുമായി തിരുവനന്തപുരത്ത് നിർമാണ ജോലി ചെയ്യുകയായിരുന്ന ബംഗ്ലാദേശ് സ്വദേശി പിടിയിലായി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ബ്രഹ്മോസ് എയ്‌റോസ്‌പേസിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്.

പശ്ചിമ ബംഗാൾ അതിർത്തി വഴി ഇന്ത്യയിൽ പ്രവേശിച്ച ബംഗ്ലാദേശ് സ്വദേശിയായ ഗെർമി പ്രണോബ് (31) ആണ് പേട്ട പോലീസിൻ്റെ പിടിയിലായത്. ഇയാൾ പ്രണോയ് റോയ് എന്ന പേരിലാണ് വ്യാജ രേഖകൾ നിർമിച്ചത്. 7000 രൂപ നൽകിയാണ് വ്യാജ ആധാർ കാർഡ് സ്വന്തമാക്കിയത്.

ബ്രഹ്മോസിൽ നിർമാണ പ്രവൃത്തികൾക്ക് കരാറെടുത്ത സ്ഥാപനം വഴിയാണ് ഇയാൾക്ക് ജോലി ലഭിച്ചത്. മിലിട്ടറി ഇൻ്റലിജൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാളുടെ പക്കൽ നിന്ന് ബംഗ്ലാദേശ് പാസ്പോർട്ടും കണ്ടെത്തി. കേന്ദ്ര, സംസ്ഥാന ഇൻ്റലിജൻസ് ഏജൻസികൾ ഇയാളെ ചോദ്യം ചെയ്തുവരികയാണ്.