
പാലക്കാട്: പട്ടാമ്പി പുതിയ ഗേറ്റിൽ ലോറി മറിഞ്ഞ് അപകടം. റോഡ് കോൺക്രീറ്റിംഗ് പ്രവർത്തികൾക്ക് സാമഗ്രികളുമായി വന്ന ലോറിയാണ് മറിഞ്ഞത്. പുതിയ ഗേറ്റ് മുതൽ പെരുമുടിയൂർ തറ വരെയുള്ള ഭാഗത്ത് റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിക്കുന്നതിനുള്ള സാമഗ്രികളുമായി വന്ന ലോറിയാണ് മറിഞ്ഞത്.
റോഡരികിൽ ലോഡ് ഇറക്കുന്നതിനിടെയാണ് ലോറി മറിഞ്ഞത്. അപകടത്തിൽ സമീപത്തെ ഇലക്ട്രിക് പോസ്റ്റിനും തകർച്ച നേരിട്ടു. തുടർന്ന് ജെസിബി എത്തിച്ച് ലോറിയിലെ ലോഡ് നീക്കം ചെയ്ത ശേഷം ജെസിബി ഉപയോഗിച്ച് തന്നെ ലോറി ഉയർത്തി.