Banner Ads

കണ്ണാടിപ്പറമ്പിനെ വിറപ്പിച്ച് കുറുനരി; ആക്രമണത്തിൽ 13 പേർക്ക് പരിക്ക്, നാടിന് ആശങ്ക.

കണ്ണൂർ: കണ്ണാടിപ്പറമ്പ് മേഖലയിൽ കുറുനരിയുടെ ആക്രമണത്തിൽ 13 പേർക്ക് പരിക്കേറ്റു. നാറാത്ത് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരിൽ മൂന്ന് വയസ്സുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നു.പരിക്കേറ്റവരിൽ രണ്ടുപേർക്ക് മുഖത്താണ് കടിയേറ്റത്.വീടിന്റെ കോലായിലിരുന്ന് കളിക്കുകയായിരുന്ന കുട്ടിക്കാണ് കടിയേറ്റത്.

അപ്രതീക്ഷിതമായ ആക്രമണം പ്രദേശവാസികളിൽ വലിയ ആശങ്ക സൃഷ്ടിച്ചു.പരിക്കേറ്റവരിൽ ഭൂരിഭാഗം പേരും കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.രണ്ട് പേരെ വിദഗ്ദ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കണ്ണാടിപ്പറമ്പ് മേഖലയിൽ മുമ്പും കുറുനരിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.

അന്ന് ഏഴുപേർക്കാണ് പരിക്കേറ്റത്. ഈ സാഹചര്യത്തിൽ വീണ്ടും ആക്രമണമുണ്ടായത് ജനങ്ങളിൽ പേവിഷബാധ ഭീതിയും വന്യജീവി ആക്രമണങ്ങളെക്കുറിച്ചുള്ള ആശങ്കയും വർദ്ധിപ്പിച്ചിട്ടുണ്ട്. ആക്രമണകാരിയായ കുറുനരിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ വനംവകുപ്പ് ഊർജ്ജിതമാക്കിയിട്ടുണ്ട്.