Banner Ads

വടക്കഞ്ചേരി കല്ലിങ്കല്‍പാടത്ത് റബർതോട്ടത്തില്‍ നിന്നും വമ്ബൻ രാജവെമ്ബാലയെ പിടികൂടി

വടക്കഞ്ചേരി:വീടിനടുത്തെ മഞ്ഞള്‍ചെടികള്‍ക്കിടയില്‍ തൊഴിലാളികളാണ് പാമ്ബിനെ കണ്ടത്. ബഹളംവച്ചതോടെ പാമ്ബ് ആദ്യം സമീപത്തെ തേക്കുമരത്തിലും അതില്‍നിന്ന് റബർ മരത്തിലും കയററുകയായിരുന്നു. കളത്തിങ്കല്‍ ഷാജിയുടെ തോട്ടത്തില്‍ നിന്നാണ് 11 അടി നീളമുള്ള എട്ടുവയസ് പ്രായം വരുന്ന ആണ്‍ രാജവെമ്ബാലയെ പിടികൂടിയത്.

വിവരമറിയിച്ചതിനെ തുടർന്ന് പാമ്ബുപിടുത്ത വിദഗ്ധനും വനംവകുപ്പ് വാച്ചറും ചേർന്ന് ഏറെ പണിപ്പെട്ടു താഴെയിറക്കിയാണ് പിടികൂടിയത്. രാജവെമ്ബാലയെ നെല്ലിയാമ്ബതിയിലെ കാട്ടില്‍ വിട്ടു.

Tag

Leave a Reply

Your email address will not be published. Required fields are marked *