Banner Ads

വീട്ടുവളപ്പിൽ കയറിയ; കൂറ്റൻ രാജവെമ്പാലയെ പിടികൂടി

കണ്ണൂർ : കണ്ണൂരിലെ ആറളം വിയറ്റ്നാം സ്വദേശി സലീമിന്റെ വീട്ടുവളപ്പിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. വീടിനോട് ചേർന്ന വാഴയുടെ മുകളിൽ കയറിയ നിലയിലാണ് പാമ്പിനെ കണ്ടെത്തിയത്.

മാർക്ക് പ്രവർത്തകരായ ഫൈസൽ വിളക്കോടും മിറാജ് പേരാവൂരും ചേർന്നാണ് സാഹസികമായി പാമ്പിനെ പിടികൂടി കൂട്ടിലാക്കിയത്. ഇവരുടെ അവസരോചിതമായ ഇടപെടൽ കാരണം അപകടങ്ങളില്ലാതെ പാമ്പിനെ സുരക്ഷിതമായി പിടികൂടാൻ സാധിച്ചു. പിടികൂടിയ രാജവെമ്പാലയെ പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.