പാലക്കാട്:ഒറ്റപ്പാലം ചുനങ്ങാട് കിഴക്കേതിൽ തൊടി വീട്ടിൽ ജിഷ്‌ണുവിന്റെ മകൻ അദ്വിലാണ് മരിച്ചത്. വീട്ടുമുറ്റത്ത് സൈക്കിൾ ചവിട്ടുന്നതിനിടെ കിണറ്റിൽ വീഴുകയായിരുന്നു ചൊവ്വാഴ്ച രാവിലെ 11.15ഓടെയാണ് അപകടമുണ്ടായത്. ബന്ധുക്കളുടെ നിലവിളിയെ തുടർന്ന് ഓടിയെത്തിയ നാട്ടുകാർ കിണറിലിറങ്ങി കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടുമുറ്റത്ത് ചെങ്കല്ലുകൊണ്ട് കെട്ടിയ കിണറ്റിലാണ് കുട്ടി വീണത്. മൃതദേഹം പോസ്റ്റേ്മാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും